PepLamb's Audio Bible
Loading God's Word...
എന്റെ കുഞ്ഞാടുകളെ മേയിക്കുക | യോഹന്നാൻ 21:15-17
Heb.2.5

നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയത്.
 
naam prasthaavikkunna bhaavilokathe avan doothanmaarkkallallo keezpeduthiyathu.
He has not subjected the future world that we are talking about to the angels.

എബ്രായർ 2
എബ്രായർ 2:5-18
എബ്രായർ 2:5-8

Jesus like His Brothers

Earth Subject to Man
5 നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയത്.
 
naam prasthaavikkunna bhaavilokathe avan doothanmaarkkallallo keezpeduthiyathu.
He has not subjected the future world that we are talking about to the angels.
6 എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?
 
ennaal “manushyane nee orkkendathinu avan enthu? manushyaputhrane sandarshikkendathinu avan enthumaathram?
But what is he that thou shouldst remember man? What is he that the Son of man should visit?
7 നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,
 
nee avane doothanmaarekkal alpam maathram thaazhthi; thejasum bahumaanavum avane aniyichirikkunnu; ninte kaikalude pravruthikalkku nee avane adhipathi aakki,
Thou hast made him a little lower than the angels; Glory and honor have clothed him; You made him ruler over the works of your hands,
8 സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്ന് ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവനു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല.
 
sakalavum avante kaalkkeezhaakkiyirikkunnu” ennu oruvan oredathu saakshyam parayunnu. sakalavum avanu keezhaakkiyathil onnineyum keezpeduthaathe vittittilla; ennaal eppol sakalavum avanu keezpettathaayi kaanunnilla.
All things have been put under his feet,” one testifies in one place. Having subjected all things to Him, He has left nothing unsubjected; But now everything does not seem to be subject to him.
Jesus Briefly Humbled
9 എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ച വന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ട് അവനെ മഹത്ത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.
 
engilum daivakripayaal allaavarkkumvendi maranam aaswadippaan doothanmaarilum alpam oru thaazcha vannavanaaya yeshu maranam anubhavichathukondu avane mahatthwavum bahumaanavum aninjavanaayi naam kaanunnu.
But by the grace of God, Jesus, who came a little lower than the angels to taste death for all, because he experienced death, we see him clothed with glory and honor.
10 സകലത്തിനും ലാക്കും സകലത്തിനും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നത് യുക്തം ആയിരുന്നു.
 
sakalathinum laakkum sakalathinum kaaranabhoothanumaayavan anekam puthranmaare thejasilekku nadathumbol avarude rakshaanaayakane kashtaanubhavangalaal thikanjavanaakkunnathu yuktham aayirunnu.
It was fitting that He, who was the cause of everything and everything, should make their savior perfected by suffering when he was leading so many sons to glory.
11 വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്ന് വിളിപ്പാൻ ലജ്ജിക്കാതെ:
 
visudheekarikkunnavanum visudheekarikkappedunnavarkkum allam oruvanallo pithaavu; athu hethuvaayi avan avare sahodaranmaar ennu vilippaan lajjikkaathe:
For the Father is one who sanctifies and those who are sanctified; For this reason he was not ashamed to call them brothers:
12 “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമധ്യേ ഞാൻ നിന്നെ സ്തുതിക്കും” എന്നും
 
“njaan ninte naamathe ente sahodaranmaarodu keerthikkum; sabhaamadye njaan ninne sthuthikkum” ennum
“I will glorify your name among my brothers; I will praise you in the midst of the congregation
13 “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.
 
“njaan avanil aasrayikkum” ennum “ithaa, njanum daivam enikku thanna makkalum” ennum parayunnu.
It says, "I will trust in him" and "Behold, I and the children whom God has given me."
14 മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
 
makkal jadarakthangalodu koodiyavar aakakondu avanum avareppole jadarakthangalodu koodiyavanaayi maranathinte adhikaariyaaya pishaachine
As the children are of flesh and blood, he also is of flesh and blood, and the devil, the ruler of death, is also of flesh and blood.
15 തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെയൊക്കെയും വിടുവിച്ചു.
 
thante maranathaal neekki jeevaparyantham maranabheethiyaal adimakalaayirunnavareyokkeyum viduvichu.
By his death he freed all those who had been enslaved by the fear of death for life.
16 ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.
 
doothanmaare samrakshana chey‍vaanalla abraahaaminte santhiye samrakshana chey‍vaanathre avan vannathu.
He did not come to protect the angels but to protect Abraham's seed.
17 അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിനു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.
 
athukondu janathinte paapangalkku praayashchitham varuthuvaan avan karunayullavanum daivakaaryathil viswasthamahaapurohithanum aakendathinu sakalathilum thante sahodaranmaarodu sadrishanaayittheeruvaan aavashyamaayirunnu.
Therefore, in order to make atonement for the sins of the people, it was necessary for him to become a merciful and faithful high priest in God's affairs, to become similar to his brothers in everything.
18 താൻ തന്നെ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്ക് സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.
 
thaan thanne pareekshithanaayi kashtamanubhavichirikkayaal pareekshikkappedunnavarkku sahaayippaan kazhivullavan aakunnu.
He is able to help those who are tempted because he himself has been tempted and suffered.

ക്രോസ് റഫറൻസുകൾ

ഈ വചനത്തിന് ക്രോസ് റഫറൻസുകളൊന്നും ലഭ്യമല്ല.