PepLamb's Audio Bible
Loading God's Word...
എന്റെ കുഞ്ഞാടുകളെ മേയിക്കുക | യോഹന്നാൻ 21:15-17
Gen.7.1
MALOVBSI ദൈവം

അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.
 
anantharam yahova nohayodu kalpichathenthennaal: neeyum sarvakudumbavumaayi pettakathil kadakka; njaan ninne ee thalamurayil ente munbaake neethimaanaayi kandirikkunnu.

ഉൽപത്തി 7
ഉൽപത്തി 7:1-24

The Great Flood

1 അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.
 
anantharam yahova nohayodu kalpichathenthennaal: neeyum sarvakudumbavumaayi pettakathil kadakka; njaan ninne ee thalamurayil ente munbaake neethimaanaayi kandirikkunnu.
2 ശുദ്ധിയുള്ള സകല മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഈരണ്ടും,
 
sudhiyulla sakala mrgangalilninnum aanum pennumaayi ezhezhum, sudhiyillatha mrgangalilninnum aanum pennumaayi eerandum,
3 ആകാശത്തിലെ പറവകളിൽനിന്നും പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിനു നീ ചേർത്തുകൊള്ളേണം.
 
aakshathile paravakalilninnum poovanum pidayumaayi ezhezhum, bhoomiyilokkeyum santhi sheshichirikkendathinu nee cherthukollenam.
4 ഇനി ഏഴു ദിവസം കഴിഞ്ഞിട്ട് ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കിയിട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽ നിന്നു നശിപ്പിക്കും.
 
eni ezhu divasam kazhinjittu njaan bhoomiyil naalpathu ravum naalpathu pakalum mazha peyyikkum; njaan undakkiyittulla sakala jeevajaalangaleyum bhoomiyil ninnu nashippikkum.
5 യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു.
 
yahova thannodu kalpichaprakaaramokkeyum noha cheythu.
6 ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു.
 
bhoomiyil jalapralayam undayappol nohaykku arunooru vayassaayirunnu.
7 നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു.
 
nohayum puthranmaarum avante bhaaryayum puthranmaarude bhaaryamaarum jalapralayam nimitham pettakathil kadannu.
8 ശുദ്ധിയുള്ള മൃഗങ്ങളിൽനിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള ഇഴജാതിയിൽനിന്നൊക്കെയും,
 
sudhiyulla mrgangalilninnum sudhiyillatha mrgangalilninnum paravakalilninnum bhoomiyilulla izhajathiyilninnokkeyum,
9 ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ട് ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു.
 
daivam nohayodu kalpichaprakaaram eerandeerandu aanum pennumaayi nohayude adukkal vannu pettakathil kadannu.
10 ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.
 
ezhu divasam kazhinjashesham bhoomiyil jalapralayam thudangi.
11 നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ ആഴിയുടെ ഉറവുകളൊക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.
 
nohayude aayussinte arunooram samvalsarathil randam maasam pathinezhaam theeyathi, annuthanne aazhiyude uravukalokkeyum pilarnnu; aakshathinte kilivaathilukalum thurannu.
12 നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു.
 
naalpathu ravum naalpathu pakalum bhoomiyil mazha peythu.
13 അന്നുതന്നെ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫെത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു.
 
annuthanne nohayum nohayude puthranmaaraaya shemum haamum yaafethum nohayude bhaaryayum avante puthranmaarude moonnu bhaaryamaarum pettakathil kadannu.
14 അവരും അതതുതരം കാട്ടുമൃഗങ്ങളും അതതുതരം കന്നുകാലികളും നിലത്ത് ഇഴയുന്ന അതതുതരം ഇഴജാതിയും അതതുതരം പറവകളും അതതുതരം പക്ഷികളുംതന്നെ.
 
avarum athathutharam kaattumrgangalum athathutharam kannukaalikalum nilathu izhayunna athathutharam izhajathiyum athathutharam paravakalum athathutharam pakshikalumthanne.
15 ജീവശ്വാസമുള്ള സർവജഡത്തിൽനിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു.
 
jeevaswasamulla sarvajadathilninnum eerandeerandu nohayude adukkal vannu pettakathil kadannu.
16 ദൈവം അവനോടു കല്പിച്ചതുപോലെ അകത്തു കടന്നവ സർവജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടച്ചു.
 
daivam avanodu kalpichathupole akathu kadannava sarvajadathilninnum aanum pennumaayi kadannu; yahova vaathil adachu.
17 ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്ന് ഉയർന്നു.
 
bhoomiyil naalpathu divasam jalapralayam undayi, vellam vardhichu pettakam pongi, nilathuninnu uyarnnu.
18 വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി.
 
vellam pongi bhoomiyil ettavum peruki; pettakam vellathil ozhukithudangi.
19 വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻകീഴെങ്ങുമുള്ള ഉയർന്ന പർവതങ്ങളൊക്കെയും മൂടിപ്പോയി.
 
vellam bhoomiyil athyadhikam pongi, aakshathinkeezhengumulla uyarnna parvathangalokkeyum moodippoyi.
20 പർവതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവയ്ക്കു മീതെ പൊങ്ങി.
 
parvathangal mooduvaan thakkavannam vellam pathinanju muzham avaykku meethe pongi.
21 പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തിഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകല മനുഷ്യരും ചത്തുപോയി.
 
paravakalum kannukaalikalum kaattumrgangalum nilathizhayunna alla izhajathiyumaayi bhoocharajadamokkeyum sakala manushyarum chathupoyi.
22 കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തു.
 
karayilulla sakalathilum mookkil jeevaswasamullathokkeyum chathu.
23 ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയിൽ ഉണ്ടായിരുന്ന സകല ജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയിൽനിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു.
 
bhoomiyil manushyanum mrgangalum izhajathiyum aakshathile paravakalumaayi bhoomiyil undayirunna sakala jeevajaalangalum nashichupoyi; ava bhoomiyilninnu nashichupoyi; nohayum avanodukoode pettakathil undayirunnavarum maathram sheshichu.
24 വെള്ളം ഭൂമിയിൽ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു.
 
vellam bhoomiyil nootambathu divasam pongikkondirunnu.

ക്രോസ് റഫറൻസുകൾ

ഈ വചനത്തിന് ക്രോസ് റഫറൻസുകളൊന്നും ലഭ്യമല്ല.