PepLamb's Audio Bible
Loading God's Word...
എന്റെ കുഞ്ഞാടുകളെ മേയിക്കുക | യോഹന്നാൻ 21:15-17
Gen.6.1

മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ
 
manusian bhoomiyil perukithudangi avarkku puthrimaar janichappol

ഉൽപത്തി 6
ഉൽപത്തി 6:1-7

Corruption on the Earth

1 മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ
 
manusian bhoomiyil perukithudangi avarkku puthrimaar janichappol
2 ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.
 
daivathinte puthranmaar manushyarude puthrimaare saundaryamullavarennu kandittu thangalkku bodhicha evareyum bhaaryamaaraayi eduthu.
3 അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നെയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്ന് അരുളിച്ചെയ്തു.
 
appol yahova: manushyanil ente aathmaavu sadaakaalavum vaadichukondirikkayilla; avan jadam thanneyallo; engilum avante kaalam nootirupathu samvalsaramaakum ennu aruliccheythu.
4 അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർതന്നെ.
 
akkaalathu bhoomiyil mallanmaar undayirunnu; athinte sheshavum daivathinte puthranmaar manushyarude puthrimaarude adukkal chennittu avar makkale prasavichu; evaraakunnu puraathanakaalathe veeranmaar, keerthippetta purushanmaarthanne.
5 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
 
bhoomiyil manushyte dustatha valiyathennum avante hrdayavichaarangalude niroopanamokkeyum allaaypozhum doshamullathathre ennum yahova kandu.
6 താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അത് അവന്റെ ഹൃദയത്തിനു ദുഃഖമായി:
 
thaan bhoomiyil manushyane undakkukakondu yahova anuthapichu; athu avante hrdayathinu dukhamaayi:
7 ഞാൻ സൃഷ്‍ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.
 
njaan srish‍tichittulla manushyane bhoomiyilninnu nashippichukalayum; manushyaneyum mrgatheyum izhajathiyeyum aakshathile pakshikaleyum thanne; avaye undakkukakondu njaan anuthapikkunnu ennu yahova aruliccheythu.

Noah’s Favor with God

8 എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു.
 
ennaal nohaykku yahovayude kripa labhichu.
9 നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.
 
nohayude vamshapaarambaryam enthennaal: noha neethimaanum thante thalamurayil nishkalankanumaayirunnu; noha daivathodukoode nadannu.
10 ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു.
 
shem, haam, yaafethu enna moonnu puthranmaare noha janippichu.
11 എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.
 
ennaal bhoomi daivathinte munbaake vashalaayi; bhoomi athikramamkondu niranjirunnu.
12 ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.
 
daivam bhoomiye nokki, athu vashalaayi ennu kandu; sakala jadavum bhoomiyil thante vazhi vashalaakkiyirunnu.

Preparing the Ark

13 ദൈവം നോഹയോടു കല്പിച്ചതെന്തെന്നാൽ: സകല ജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.
 
daivam nohayodu kalpichathenthennaal: sakala jadathinteyum avasaanam ente munbil vannirikkunnu; bhoomi avaraal athikramamkondu niranjirikkunnu; njaan avare bhoomiyodukoode nashippikkum.
14 നീ ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന് അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം.
 
nee gofarmaramkondu oru pettakam undakkuka; pettakathinu arakal undakki, akathum purathum keel thekkenam.
15 അത് ഉണ്ടാക്കേണ്ടത് എങ്ങനെയെന്നാൽ: പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം.
 
athu undakkendathu enganeyennaal: pettakathinte neelam munnooru muzham; veethi ambathu muzham; uyaram muppathu muzham.
16 പെട്ടകത്തിനു കിളിവാതിൽ ഉണ്ടാക്കേണം; മേൽനിന്ന് ഒരു മുഴം താഴെ അതിനെ വയ്ക്കേണം; പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തു വയ്ക്കേണം; താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.
 
pettakathinu kilivaathil undakkenam; melninnu oru muzham thaazhe athine vaykkenam; pettakathinte vaathil athinte vashathu vaykkenam; thaazhatheyum randaamatheyum moonnaamatheyum thattaayi athine undakkenam.
17 ആകാശത്തിൻ കീഴിൽനിന്നും ജീവശ്വാസമുള്ള സർവജഡത്തെയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.
 
aakshathin keezhilninnum jeevaswasamulla sarvajadatheyum nashippippaan njaan bhoomiyil oru jalapralayam varuthum; bhoomiyilullathokkeyum nashichupokum.
18 നിന്നോടോ ഞാൻ ഒരു നിയമം ചെയ്യും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം.
 
ninnodo njaan oru niyamam cheyyum; neeyum ninte puthranmaarum bhaaryayum puthranmaarude bhaaryamaarum pettakathil kadakkenam.
19 സകല ജീവികളിൽനിന്നും, സർവജഡത്തിൽനിന്നും തന്നെ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷയ്ക്കായിട്ടു പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.
 
sakala jeevikalilninnum, sarvajadathilninnum thanne, eerandeerandine ninnodukoode jeevarakshaykkaayittu pettakathil kayattenam; ava aanum pennumaayirikkenam.
20 അതതുതരം പക്ഷികളിൽനിന്നും അതതുതരം മൃഗങ്ങളിൽനിന്നും ഭൂമിയിലെ അതതുതരം ഇഴജാതികളിൽനിന്നൊക്കെയും ഈരണ്ടീരണ്ടു ജീവരക്ഷയ്ക്കായിട്ടു നിന്റെ അടുക്കൽ വരേണം.
 
athathutharam pakshikalilninnum athathutharam mrgangalilninnum bhoomiyile athathutharam izhajathikalilninnokkeyum eerandeerandu jeevarakshaykkaayittu ninte adukkal varenam.
21 നീയോ സകല ഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നത് എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവയ്ക്കും ആഹാരമായിരിക്കേണം.
 
neeyo sakala bhakshanasaadhanangalilninnum vendunnathu eduthu sangrahichukollenam; athu ninakkum avaykkum aahaaramaayirikkenam.
22 ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെതന്നെ അവൻ ചെയ്തു.
 
daivam thannodu kalpichathokkeyum noha cheythu; anganethanne avan cheythu.

ക്രോസ് റഫറൻസുകൾ

ഈ വചനത്തിന് ക്രോസ് റഫറൻസുകളൊന്നും ലഭ്യമല്ല.