PepLamb's Audio Bible
Loading God's Word...
എന്റെ കുഞ്ഞാടുകളെ മേയിക്കുക | യോഹന്നാൻ 21:15-17
Gen.4.1

അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്ക് ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.
 
anantharam manusian thante bhaaryayaaya havvaaye parigrahichu; aval garbham dharichu kayeene prasavichu: yahovayaal enikku oru purushapraja labhichu ennu paranju.
Then man conceived his wife Eve; And she conceived and gave birth to Cain, saying, "I have received a male child from Jehovah."

ഉൽപത്തി 4
ഉൽപത്തി 4:1-16
ഉൽപത്തി 4:1-26

Cain and Abel

Cain and Abel
1 അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്ക് ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.
 
anantharam manusian thante bhaaryayaaya havvaaye parigrahichu; aval garbham dharichu kayeene prasavichu: yahovayaal enikku oru purushapraja labhichu ennu paranju.
Then man conceived his wife Eve; And she conceived and gave birth to Cain, saying, "I have received a male child from Jehovah."
2 പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.
 
pinne aval avante anujanaaya habeline prasavichu. habel aattidayanum kayeen krishikkaranum aayittheernnu.
And she gave birth to his younger brother Abel. Abel became a shepherd and Cain a farmer.
The First Murder
3 കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവയ്ക്ക് ഒരു വഴിപാടു കൊണ്ടുവന്നു.
 
kurekkaalam kazhinjittu kayeen nilathe anubhavathilninnu yahovaykku oru vazhipaadu konduvannu.
After some time, Cain brought an offering to Jehovah from his experience on earth.
4 ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്ന്, അവയുടെ മേദസ്സിൽനിന്നുതന്നെ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.
 
habelum aattinkootathile kadinjoolukalilninnu, avayude medasilninnuthanne, oru vazhipaadu konduvannu. yahova habelilum avante vazhipaadilum prasaadichu.
Abel also brought an offering from the firstlings of the flock, from their fat. Jehovah was pleased with Abel and his offering.
5 കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന് ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.
 
kayeenilum avante vazhipaadilum prasaadichilla. kayeenu ettavum kopamundayi, avante mukham vaadi.
Cain and his offering were not pleased. Cain was most angry, and his face withered.
6 എന്നാറെ യഹോവ കയീനോട്: നീ കോപിക്കുന്നത് എന്തിന്? നിന്റെ മുഖം വാടുന്നതും എന്ത്?
 
ennaare yahova kayeenodu: nee kopikkunnathu enthinu? ninte mukham vaadunnathum enthu?
And Jehovah said to Cain: Why are you angry? What makes your face dry?
7 നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്ക് ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
 
nee nanma cheyyunnu engil prasaadamundakayillayo? nee nanma cheyyunnillengilo paapam vaathilkkal kidakkunnu; athinte aagraham ninkalekku aakunnu; neeyo athine keezhadakkenam ennu kalpichu.
If you do good, will you not be pleased? If you do not do good, sin lies at the door; Its desire is to you; He ordered that you should conquer it.
8 എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോട്: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്ത് അവനെ കൊന്നു.
 
ennaare kayeen thante anujanaaya habelinodu: (naam vayalilekku poka ennu) paranju. avar vayalil erikkumbol kayeen thante anujanaaya habelinodu kayarthu avane konnu.
Then Cain said to his younger brother Abel: (Let us go to the field). While they were sitting in the field, Cain cried out to his younger brother Abel and killed him.
9 പിന്നെ യഹോവ കയീനോട്: നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്ന് അവൻ പറഞ്ഞു.
 
pinne yahova kayeenodu: ninte anujanaaya habel evide ennu chodichathinu: njaan ariyunnilla; njaan ente anujante kaavalkkarano ennu avan paranju.
And Jehovah asked Cain: Where is your younger brother Abel: I do not know; He said am I my brother's keeper.
10 അതിന് അവൻ അരുളിച്ചെയ്തത്: നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു.
 
athinu avan aruliccheythu: nee enthu cheythu? ninte anujante rakthathinte sabdam bhoomiyilninnu ennodu nilavilikkunnu.
And he said: What have you done? The voice of your brother's blood cries out to me from the earth.
11 ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കൈയിൽനിന്ന് ഏറ്റുകൊൾവാൻ വായ്തുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.
 
eppol ninte anujante raktham ninte kaiyilninnu ettukolvaan vaaythuranna desham nee vittu shaapagrasthanaayi pokenam.
Now you must leave the land that opened its mouth to receive your brother's blood at your hand and go accursed.
12 നീ കൃഷി ചെയ്യുമ്പോൾ നിലം ഇനിമേലാൽ തന്റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും.
 
nee krishi cheyyumbol nilam enimelaal thante veeryam ninakku tharikayilla; nee bhoomiyil uzhannalayunnavan aakum.
When you till, the ground will no longer give you its strength; You will be the one who rises in the earth.
13 കയീൻ യഹോവയോട്: എന്റെ കുറ്റം പൊറുപ്പാൻ കഴിയുന്നതിനെക്കാൾ വലിയതാകുന്നു.
 
kayeen yahovayodu: ente kuttam poruppaan kazhiyunnathinekkal valiyathaakunnu.
Cain to Jehovah: My guilt is greater than I can forgive.
14 ഇതാ, നീ ഇന്ന് എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധി വിട്ട് ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു.
 
ithaa, nee innu enne aattikkalayunnu; njaan thirusannidhi vittu olichu bhoomiyil uzhannalayunnavan aakum; aarengilum enne kandaal, enne kollum ennu paranju.
Behold, you drive me away today; I will hide from the presence of God and become one who rises on earth; If anyone sees me, they will kill me.
15 യഹോവ അവനോട്: അതുകൊണ്ട് ആരെങ്കിലും കയീനെ കൊന്നാൽ അവന് ഏഴിരട്ടി പകരം കിട്ടും എന്ന് അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിനു യഹോവ അവന് ഒരു അടയാളം വച്ചു.
 
yahova avanodu: athukondu aarengilum kayeene konnaal avanu ezhiratti pakaram kittum ennu aruliccheythu; kayeene kaanunnavar aarum kollathirikkendathinu yahova avanu oru adayalam vachu.
Jehovah said to him: Therefore whoever kills Cain, he will be rewarded sevenfold; Jehovah put a mark on Cain so that no one who saw him would kill him.
16 അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ട് ഏദെനു കിഴക്കു നോദ്‍ദേശത്തു ചെന്നു പാർത്തു.
 
angane kayeen yahovayude sannidhiyilninnu purappettu edanu kizhakku nod‍deshathu chennu parthu.
So Cain went out from the presence of Jehovah and went to the east of Eden and lived.

The Descendants of Cain

17 കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോക് എന്നു തന്റെ മകന്റെ പേരിട്ടു.
 
kayeen thante bhaaryaye parigrahichu; aval garbham dharichu haanokkine prasavichu. avan oru pattanam panithu, haanok ennu thante makante perittu.
Cain conceived his wife; She conceived and gave birth to Enoch. He built a city and named it Enoch after his son.
18 ഹാനോക്കിന് ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു.
 
haanokkinu eeraad janichu; eeraad mehuyayeline janippichu; mehuyayel meidhooshayeline janippichu; meidhooshayel laamekkine janippichu.
Enoch begat Erad; Erad begat Mehuael; Mehuael begat Methuselah; Methuselah begat Lamech.
19 ലാമെക് രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്ക് ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ.
 
laamek randu bhaaryamaare eduthu; oruthikku aadaa ennum mattavalkku silla ennum per.
Lamech took two wives; One is called Aada and the other is called Zilla.
20 ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകന്മാർക്കും പിതാവായിത്തീർന്നു.
 
aadaa yaabaaline prasavichu; avan koodaaravaasikalkkum pashupaalakanmaarkkum pithaavaayittheernnu.
Adah bore Jabal; He became a father to the tent dwellers and herdsmen.
21 അവന്റെ സഹോദരനു യൂബാൽ എന്നു പേർ. ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവർക്കും പിതാവായിത്തീർന്നു.
 
avante sahodaranu ubaal ennu per. evan kinnaravum venuvum prayogikkunna allaavarkkum pithaavaayittheernnu.
His brother's name was Jubal. He became the father of all who wield the harp and the lute.
22 സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവനായിത്തീർന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ.
 
silla thubalkayeene prasavichu; avan chembukondum irumbukondumulla aayudhangale theerkkunnavanaayittheernnu; thubalkayeente pengal nayamaa.
Zillah bore Tubalcain; He became a maker of weapons of copper and iron; Tubalcain's daughter Naamah.
23 ലാമെക് തന്റെ ഭാര്യമാരോടു പറഞ്ഞത്: ആദായും സില്ലായും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിനു ചെവിതരുവിൻ! എന്റെ മുറിവിനു പകരം ഞാൻ ഒരു പുരുഷനെയും എന്റെ പരുക്കിനു പകരം ഒരു യുവാവിനെയും കൊല്ലും.
 
laamek thante bhaaryamaarodu paranjathu: aadaayum sillaayum aayulloore, ente vaakku kelppin; laamekkin bhaaryamaare, ente vachanathinu chevitharuvin! ente murivinu pakaram njaan oru purushaneyum ente parukkinu pakaram oru yuvaavineyum kollum.
And Lamech said unto his wives, Adah and Zillah, hearken unto me; Hear my word, ye wives of Lamech! I will kill a man for my wound, and a youth for my injury.
24 കയീനുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ ലാമെക്കിനുവേണ്ടി എഴുപത്തേഴ് ഇരട്ടി പകരം ചെയ്യും.
 
kayeenuvendi ezhiratti pakaram cheyyumengil laamekkinuvendi ezhupathezh iratti pakaram cheyyum.
If sevenfold shall be made for Cain, seventy-sevenfold shall be made for Lamech.

Seth and Enosh

25 ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിനു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞ് അവനു ശേത്ത് എന്നു പേരിട്ടു.
 
aadaam thante bhaaryaye pinneyum parigrahichu; aval oru makane prasavichu: kayeen konna habelinu pakaram daivam enikku mattoru santhiye thannu ennu paranju avanu shethu ennu perittu.
Adam took his wife again; And she gave birth to a son: Cain called his name Seth, saying, God has given me another offspring instead of Abel, whom Cain killed.
26 ശേത്തിനും ഒരു മകൻ ജനിച്ചു; അവന് എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.
 
shethinum oru makan janichu; avanu yenosh ennu perittu. au kaalathu yahovayude naamathilulla aaraadhana thudangi.
A son was born to Seth; His name was Enosh. At that time worship in Jehovah's name began.
ഉൽപത്തി 4:1-നുള്ള ചിത്രംഉൽപത്തി 4:1-നുള്ള ചിത്രം

ക്രോസ് റഫറൻസുകൾ

ഈ വചനത്തിന് ക്രോസ് റഫറൻസുകളൊന്നും ലഭ്യമല്ല.