PepLamb's Audio Bible
Loading God's Word...
എന്റെ കുഞ്ഞാടുകളെ മേയിക്കുക | യോഹന്നാൻ 21:15-17
Gen.3.1

യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അതു സ്ത്രീയോട്: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
 
yahovayaaya daivam undakkiya alla kaattujanthukkalekkaalum paambu kaushalameriyathaayirunnu. athu sthreeyodu: thottathile yaathoru vrukshathinte falavum ningal thinnaruthennu daivam vaasthavamaayi kalpichittundo ennu chodichu.

ഉൽപത്തി 3
ഉൽപത്തി 3:1-7

The Serpent’s Deception

1 യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അതു സ്ത്രീയോട്: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
 
yahovayaaya daivam undakkiya alla kaattujanthukkalekkaalum paambu kaushalameriyathaayirunnu. athu sthreeyodu: thottathile yaathoru vrukshathinte falavum ningal thinnaruthennu daivam vaasthavamaayi kalpichittundo ennu chodichu.
2 സ്ത്രീ പാമ്പിനോട്: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം;
 
sthree paampinodu: thottathile vrukshangalude falam njangalkku thinnaam;
3 എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു.
 
ennaal ningal marikkaathirikkendathinu thottathinte naduvilulla vrukshathinte falam thinnaruthu, thodukayum aruthu ennu daivam kalpichittundu ennu paranju.
4 പാമ്പ് സ്ത്രീയോട്: നിങ്ങൾ മരിക്കയില്ല നിശ്ചയം;
 
paambu sthreeyodu: ningal marikkayilla nishchayam;
5 അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
 
athu thinnunna naalil ningalude kannu thurakkayum ningal nanmathinmakale ariyunnavaraayi daivatheppole aakayum cheyyum ennu daivam ariyunnu ennu paranju.
6 ആ വൃക്ഷഫലം തിന്മാൻ നല്ലതും കാൺമാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു; അവനും തിന്നു.
 
au vrukshafalam thinmaan nallathum kanmaan bhamgiyullathum njanam praapippaan kaamyavum ennu sthree kandu falam parichu thinnu bharthaavinum koduthu; avanum thinnu.
7 ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്ന് അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്ക് അരയാട ഉണ്ടാക്കി.
 
udane iruvarudeyum kannu thurannu thangal nagnarennu arinju, athiyila koottithunni thangalkku arayaada undakki.

God Arraigns Adam and Eve

8 വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.
 
veyilaariyappol yahovayaaya daivam thottathil nadakkunna ocha avar kettu; manushyanum bhaaryayum yahovayaaya daivam thangale kaanathirippaan thottathile vrukshangalude edayil olichu.
9 യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.
 
yahovayaaya daivam manushyane vilichu: nee evide ennu chodichu.
10 തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ട് ഒളിച്ചു എന്ന് അവൻ പറഞ്ഞു.
 
thottathil ninte ocha kettittu njaan nagnanaakkkondu bhayappettu olichu ennu avan paranju.
11 നീ നഗ്നനെന്നു നിന്നോട് ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്ന് അവൻ ചോദിച്ചു.
 
nee nagnanennu ninnodu aar paranju? thinnaruthennu njaan ninnodu kalpicha vrukshafalam nee thinnuvo ennu avan chodichu.
12 അതിനു മനുഷ്യൻ: എന്നോടുകൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.
 
athinu manusian: ennodukoode erippaan nee thannittulla sthree vrukshafalam thannu; njaan thinnukayum cheythu ennu paranju.
13 യഹോവയായ ദൈവം സ്ത്രീയോട്: നീ ഈ ചെയ്തത് എന്ത് എന്നു ചോദിച്ചതിന്: പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
 
yahovayaaya daivam sthreeyodu: nee ee cheythu enthu ennu chodichathinu: paambu enne vanjichu, njaan thinnupoyi ennu sthree paranju.

The Fate of the Serpent

14 യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചത്: നീ ഇതു ചെയ്കകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
 
yahovayaaya daivam paampinodu kalpichathu: nee ithu cheykakondu alla kannukaalikalilum alla kaattumrgangalilumvachu nee shapikkappettirikkunnu; nee urassukondu gamichu ninte aayushkaalamokkeyum podi thinnum.
15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.
 
njaan ninakkum sthreekkum ninte santhathikkum avalude santhathikkum thammil shathruthwam undakkum. avan ninte thala thakarkkum; nee avante kuthikaal thakarkkum.

The Punishment of Mankind

16 സ്ത്രീയോടു കല്പിച്ചത്: ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും.
 
sthreeyodu kalpichathu: njaan ninakku kashtavum garbadhaaranavum ettavum vardhippikkum; nee vedanayode makkale prasavikkum; ninte aagraham ninte bharthaavinodu aakum; avan ninne bharikkum.
17 മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്ന് അഹോവൃത്തി കഴിക്കും.
 
manushyanodu kalpichatho: nee ninte bhaaryayude vaakku anusarikkayum thinnaruthennu njaan kalpicha vrukshafalam thinnukayum cheythukondu ninte nimitham bhoomi shapikkappettirikkunnu; ninte aayushkaalamokkeyum nee kashtathayode athilninnu ahovruthi kazhikkum.
18 മുള്ളും പറക്കാരയും നിനക്ക് അതിൽനിന്നു മുളയ്ക്കും; വയലിലെ സസ്യം നിനക്ക് ആഹാരമാകും.
 
mullum parakkarayum ninakku athilninnu mulaykkum; vayalile sasyam ninakku aahaaramaakum.
19 നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.
 
nilathuninnu ninne eduthirikkunnu; athil thirike cheruvolam mukhathe viyarppode nee upajeevanam kazhikkum; nee podiyaakunnu, podiyil thirike cherum.
20 മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.
 
manusian thante bhaaryakku havvaa ennu perittu; aval jeevanullavarkkellam maathaavallo.

The Expulsion from Paradise

21 യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യക്കും തോൽകൊണ്ട് ഉടുപ്പ് ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.
 
yahovayaaya daivam aadaaminum avante bhaaryakkum tholkondu uduppu undakki avare uduppichu.
22 യഹോവയായ ദൈവം: മനുഷ്യൻ നന്മ തിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈ നീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിപ്പാൻ സംഗതി വരരുത് എന്നു കല്പിച്ചു.
 
yahovayaaya daivam: manusian nanma thinmakale arivaan thakkavannam nammil oruthaneppole aayittheernnirikkunnu; eppol avan kai neetti jeevavrukshathinte falamkoode parichuthinnu ennekkum jeevippaan sangathi vararuthu ennu kalpichu.
23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിനു യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി.
 
avane eduthirunna nilathu krishi cheyyendathinu yahovayaaya daivam avane eadenthottathilninnu purathaakki.
24 ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാൻ അവൻ ഏദെൻതോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.
 
ingane avan manushyane irakkikkalanju; jeevante vrukshathinkalekkulla vazhi kaappaan avan eadenthottathinu kizhakku keroobukale thirinjukondirikkunna vaalinte jwaalayumaayi nirthi.

ക്രോസ് റഫറൻസുകൾ

ഈ വചനത്തിന് ക്രോസ് റഫറൻസുകളൊന്നും ലഭ്യമല്ല.