PepLamb's Audio Bible
Loading God's Word...
എന്റെ കുഞ്ഞാടുകളെ മേയിക്കുക | യോഹന്നാൻ 21:15-17
Gen.14.1

ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്ത്
 
shinaarrrajavaaya amraphel, yelasaarrrajavaaya aryok, elaamraajavaaya kadhorlaayomer, jaathikalude rajavaaya theedaal ennivarude kaalathu

ഉൽപത്തി 14
ഉൽപത്തി 14:1-9

The War of the Kings

1 ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്ത്
 
shinaarrrajavaaya amraphel, yelasaarrrajavaaya aryok, elaamraajavaaya kadhorlaayomer, jaathikalude rajavaaya theedaal ennivarude kaalathu
2 ഇവർ സൊദോംരാജാവായ ബേര, ഗൊമോറാരാജാവായ ബിർശ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവാർ എന്ന ബേലയിലെ രാജാവ് എന്നിവരോടു യുദ്ധം ചെയ്തു.
 
evar sodomraajavaaya bera, gomoraarajavaaya birsha, aadmaarajavaaya shinaabu, seboyeemraajavaaya shemeber, sovaar enna belayile rajavu ennivarodu yudham cheythu.
3 ഇവരെല്ലാവരും സിദ്ദീംതാഴ്വരയിൽ ഒന്നിച്ചുകൂടി. അത് ഇപ്പോൾ ഉപ്പുകടലാകുന്നു.
 
evarellaavarum sidheemthaazhvarayil onnichukoodi. athu eppol uppukadalaakunnu.
4 അവർ പന്ത്രണ്ടു സംവത്സരം കെദൊർലായോമെരിനു കീഴടങ്ങിയിരുന്നു; പതിമൂന്നാം സംവത്സരത്തിൽ മത്സരിച്ചു.
 
avar panthrandu samvalsaram kadhorlaayomrrinu keezhadangiyirunnu; pathimoonnaam samvalsarathil malsarichu.
5 അതുകൊണ്ടു പതിന്നാലാം സംവത്സരത്തിൽ കെദൊർലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരും വന്നു, അസ്തെരോത്ത് കർന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും
 
athukondu pathinnaalaam samvalsarathil kadhorlaayomerum avanodukoodeyulla rajaakkanmaarum vannu, astherothu karnnayeemile raephaayikaleyum haamile susyareyum
6 ശാവേകിര്യാത്തായീമിലെ ഏമ്യരെയും സേയീർമലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാൻവരെ തോല്പിച്ചു.
 
shaavekiryaathaayeemile emyareyum sayeermalayile horyareyum marubhoomikku sameepamulla elpaaraanvare tholpichu.
7 പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്ന് അമാലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാർത്തിരുന്ന അമോര്യരെയുംകൂടെ തോല്പിച്ചു.
 
pinne avar thirinju kaadesh enna eanmishpaathil vannu amaalekyarude deshamokkeyum hasesson-thaamaaril parthirunna amoryareyumkoode tholpichu.
8 അപ്പോൾ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവാർ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ദീംതാഴ്വരയിൽ വച്ച്
 
appol sodomraajavum gomoraarajavum aadmaarajavum seboyeemraajavum sovaar enna belayile rajavum purappettu sidheemthaazhvarayil vachu
9 ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക് എന്നിവരുടെ നേരേ പടനിരത്തി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാരുടെ നേരേതന്നെ.
 
elaamraajavaaya kadhorlaayomer, jaathikalude rajavaaya theedaal, shinaarrrajavaaya amraphel, yelasaarrrajavaaya aryok ennivarude nere padanirathi; naalu rajaakkanmaar anju rajaakkanmaarude nerethanne.

Abram Rescues Lot

10 സിദ്ദീംതാഴ്വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോറാരാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവർ പർവതത്തിലേക്ക് ഓടിപ്പോയി.
 
sidheemthaazhvarayil keelkuzhikal valareyundayirunnu; sodomraajavum gomoraarajavum oodippoyi avide veenu; sheshichavar parvathathilekku oodippoyi.
11 സൊദോമിലും ഗൊമോറായിലുമുള്ള സമ്പത്തും ഭക്ഷണസാധനങ്ങളും എല്ലാം അവർ എടുത്തു കൊണ്ടുപോയി.
 
sodhomilum gomoraayilumulla sambathum bhakshanasaadhanangalum allam avar eduthu kondupoyi.
12 അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി.
 
abraaminte sahodarante makanaayi sodhomil parthirunna lothineyum avante sambathineyum avar kondupoyi.
13 ഓടിപ്പോന്ന ഒരുത്തൻ വന്ന് എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്തവർ ആയിരുന്നു.
 
oodipponna oruthan vannu abraayanaaya abraamine ariyichu. avan eashkkolinteyum aanerinteyum sahodaranaayi amoryanaaya mamreyude thoppil parthirunnu; avar abraaminodu sakhyatha cheythavar aayirunnu.
14 തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടർന്നു.
 
thante sahodarane badhanaakki kondupoyi ennu abraam kettappol avan thante veettil janichavarum abhyaasikalumaaya munnooti pathinettu pere koottikkondu daanvare pinthudarnnu.
15 രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരേ ഭാഗംഭാഗമായി പിരിഞ്ഞു ചെന്ന് അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു.
 
raathriyil avanum avante dasanmaarum avarude nere bhagambhagamaayi pirinju chennu avare tholpichu dammeshekkinte edatthubhagathulla hobaavare avare pinthudarnnu.
16 അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടുവന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയുംകൂടെ മടക്കിക്കൊണ്ടുവന്നു.
 
avan sambatthokkeyum madakkikkonduvannu; thante sahodaranaaya lothineyum avante sambathineyum sthreekaleyum janatheyumkoode madakkikkonduvannu.

Melchizedek Blesses Abram

17 അവൻ കെദൊർലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോൾ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.
 
avan kadhorlaayomrrineyum koodeyulla rajaakkanmaareyum tholpichittu madangivannappol sodomraajavu rajathaazhvara enna shaavethaazhvaravare avane ethirettuchennu.
18 ശാലേംരാജാവായ മൽക്കീസേദെക് അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
 
shaalemraajavaaya malkkeesedaek appavum veenjum konduvannu; avan athyunnathanaaya daivathinte purohithanaayirunnu.
19 അവൻ അവനെ അനുഗ്രഹിച്ചു. സ്വർഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;
 
avan avane anugrahichu. svargathinum bhoomikkum naathanaayi athyunnathanaaya daivathaal abraam anugrahikkappedumaarakatte;
20 നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു.
 
ninte shathrukkale ninte kaiyil elpicha athyunnathanaaya daivam sthuthikkappedumaarakatte ennu paranju. avanu abraam sakalathilum dashaamsham koduthu.
21 സൊദോംരാജാവ് അബ്രാമിനോട്: ആളുകളെ എനിക്കു തരിക; സമ്പത്ത് നീ എടുത്തുകൊൾക എന്നു പറഞ്ഞു.
 
sodomraajavu abraaminodu: aalukale enikku tharika; sambathu nee eduthukolka ennu paranju.
22 അതിന് അബ്രാം സൊദോംരാജാവിനോടു പറഞ്ഞത്: ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരുപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ
 
athinu abraam sodomraajavinodu paranjathu: njaan abraamine sambannanaakkiyennu nee parayaathirippaan njaan oru charadaakatte cheruppuvaarakatte ninakkullathil yaathonnumaakatte edukkayilla ennu njaan
23 സ്വർഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.
 
svargathinum bhoomikkum naathanaaya athyunnathadaivamaaya yahovayinkalekku kai uyarthi sathyam cheyyunnu.
24 ബാല്യക്കാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടൂ; ഇവർ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.
 
baalyakkaar bhakshichathum ennodukoode vanna aaner, eashkkol, mamre ennee purushanmaarude oohariyum maathrame vendoo; evar thangalude oohari eduthukollatte.

ക്രോസ് റഫറൻസുകൾ

ഈ വചനത്തിന് ക്രോസ് റഫറൻസുകളൊന്നും ലഭ്യമല്ല.