PepLamb's Audio Bible
Loading God's Word...
എന്റെ കുഞ്ഞാടുകളെ മേയിക്കുക | യോഹന്നാൻ 21:15-17
Gen.13.1

ഇങ്ങനെ അബ്രാമും ഭാര്യയും അവനുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമിൽനിന്നു പുറപ്പെട്ടു തെക്കേ ദേശത്തു വന്നു.
 
ingane abraamum bhaaryayum avanullathokkeyum avanodukoode lothum misrayeemilninnu purappettu thekke deshathu vannu.

ഉൽപത്തി 13
ഉൽപത്തി 13:1-9

Abram and Lot Part Ways

1 ഇങ്ങനെ അബ്രാമും ഭാര്യയും അവനുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമിൽനിന്നു പുറപ്പെട്ടു തെക്കേ ദേശത്തു വന്നു.
 
ingane abraamum bhaaryayum avanullathokkeyum avanodukoode lothum misrayeemilninnu purappettu thekke deshathu vannu.
2 കന്നുകാലി, വെള്ളി, പൊന്ന് ഈവകയിൽ അബ്രാം ബഹുസമ്പന്നനായിരുന്നു.
 
kannukaali, velli, ponnu eevakayil abraam bahusambannanaayirunnu.
3 അവൻ തന്റെ യാത്രയിൽ തെക്കുനിന്നു ബേഥേൽവരെയും ബേഥേലിനും ഹായിക്കും മധ്യേ തനിക്ക് ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.
 
avan thante yaathrayil thekkuninnu bethelvareyum bethelinum haayikkum madye thanikku aadiyil koodaaram undayirunnathum thaan aadiyil undakkiya yaagapeedamirunnathumaaya sthalamvareyum chennu.
4 അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു.
 
avide abraam yahovayude naamathil aaraadhichu.
5 അബ്രാമിനോടുകൂടെ വന്ന ലോത്തിനും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.
 
abraaminodukoode vanna lothinum aadumaadukalum koodaarangalum undayirunnu.
6 അവർ ഒന്നിച്ചു പാർപ്പാൻ തക്കവണ്ണം ദേശത്തിന് അവരെ വഹിച്ചുകൂടാഞ്ഞു; സമ്പത്ത് വളരെ ഉണ്ടായിരുന്നതുകൊണ്ട് അവർക്ക് ഒന്നിച്ചു പാർപ്പാൻ കഴിഞ്ഞില്ല.
 
avar onnichu parppaan thakkavannam deshathinu avare vahichukoodaanju; sambathu valare undayirunnathukondu avarkku onnichu parppaan kazhinjilla.
7 അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ പിണക്കമുണ്ടായി; കനാന്യരും പെരീസ്യരും അന്നു ദേശത്തു പാർത്തിരുന്നു.
 
abraaminte kannukaalikalude edayanmaarkkum lothinte kannukaalikalude edayanmaarkkum thammil pinakkamundayi; kanaanyarum pereesyarum annu deshathu parthirunnu.
8 അതുകൊണ്ട് അബ്രാം ലോത്തിനോട്: എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.
 
athukondu abraam lothinodu: enikkum ninakkum ente edayanmaarkkum ninte edayanmaarkkum thammil pinakkam undakaruthe; naam sahodaranmaarallo.
9 ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
 
deshamellam ninte munbaake illayo? enne vittupirinjaalum. nee edathottengil njaan valathottu poykkollaam; nee valathottengil njaan edathottu poykkollaam ennu paranju.

Lot Proceeds toward Sodom

10 അപ്പോൾ ലോത്ത് നോക്കി യോർദ്ദാനരികെയുള്ള പ്രദേശമൊക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോറായെയും നശിപ്പിച്ചതിനുമുമ്പേ അതു യഹോവയുടെ തോട്ടംപോലെയും സോവാർവരെ മിസ്രയീംദേശംപോലെയും ആയിരുന്നു.
 
appol lothu nokki yorddaanarikeyulla pradeshamokkeyum neerottamullathennu kandu; yahova sodhomineyum gomoraayeyum nashippichathinumunbe athu yahovayude thottampoleyum sovaarvare misrayeemdeshampoleyum aayirunnu.
11 ലോത്ത് യോർദ്ദാനരികെയുള്ള പ്രദേശമൊക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പിരിഞ്ഞു.
 
lothu yorddaanarikeyulla pradeshamokkeyum thiranjeduthu; ingane lothu kizhakkottu yaathrayaayi; avar thammil pirinju.
12 അബ്രാം കനാൻദേശത്തു പാർത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാർത്തു സൊദോംവരെ കൂടാരം നീക്കിനീക്കി അടിച്ചു.
 
abraam kanaandeshathu parthu; lothu au pradeshathile pattanangalil parthu sodomvare koodaaram neekkineekki adichu.
13 സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.
 
sodomnivasikal dustanmaarum yahovayude munbaake mahaapaapikalum aayirunnu.

God Renews the Promise to Abram

14 ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: തല പൊക്കി, നീ ഇരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.
 
lothu abraamine vittupirinjashesham yahova abraaminodu aruliccheythu: thala pokki, nee erikkunna sthalathuninnu vadakkottum thekkottum kizhakkottum padinjaarottum nokkuka.
15 നീ കാണുന്ന ഭൂമിയൊക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.
 
nee kaanunna bhoomiyokkeyum njaan ninakkum ninte santhathikkum shaaswathamaayi tharum.
16 ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണാം.
 
njaan ninte santhiye bhoomiyile podipole aakkum: bhoomiyile podiye yennuvaan kazhiyumengil ninte santhiyeyum yennaam.
17 നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാൻ അതു നിനക്കു തരും.
 
nee purappettu deshathu nedukeyum kurukeyum sanjarikka; njaan athu ninakku tharum.
18 അപ്പോൾ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നുപാർത്തു; അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.
 
appol abraam koodaaram neekki hebronil mamreyude thoppil vannupaarthu; avide yahovaykku oru yaagapeedam panithu.

ക്രോസ് റഫറൻസുകൾ

ഈ വചനത്തിന് ക്രോസ് റഫറൻസുകളൊന്നും ലഭ്യമല്ല.