PepLamb's Audio Bible
Loading God's Word...
എന്റെ കുഞ്ഞാടുകളെ മേയിക്കുക | യോഹന്നാൻ 21:15-17
Gen.12.1
MALOVBSI ദൈവം

യഹോവ അബ്രാമിനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട്, ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.
 
yahova abraaminodu aruliccheythathenthennaal: nee ninte deshatheyum chaarchakkareyum pithrbhavanatheyum vittu purappettu, njaan ninne kaanippaanirikkunna deshathekku poka.

ഉൽപത്തി 12
ഉൽപത്തി 12:1-9

The Call of Abram

1 യഹോവ അബ്രാമിനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട്, ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.
 
yahova abraaminodu aruliccheythathenthennaal: nee ninte deshatheyum chaarchakkareyum pithrbhavanatheyum vittu purappettu, njaan ninne kaanippaanirikkunna deshathekku poka.
2 ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
 
njaan ninne valiyoru jaathiyaakkum; ninne anugrahichu ninte per valuthaakkum; nee oru anugrahamaayirikkum.
3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
 
ninne anugrahikkunnavare njaan anugrahikkum. ninne shapikkunnavare njaan shapikkum; ninnil bhoomiyile sakala vamshangalum anugrahikkappedum.
4 യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ചു വയസ്സായിരുന്നു.
 
yahova thannodu kalpichathupole abraam purappettu; lothum avanodukoode poyi; haraanilninnu purappedumbol abraaminu ezhupathanju vayassaayirunnu.
5 അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽവച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു കനാൻദേശത്ത് എത്തി.
 
abraam thante bhaaryayaaya saarayiyeyum sahodarante makanaaya lothineyum thangal undakkiya sambathukaleyokkeyum thangal haraanilvachu sambadicha aalukaleyum koottikkondu kanaandeshathekku pokuvaan purappettu kanaandeshathu athi.
6 അബ്രാം ശെഖേമെന്ന സ്ഥലംവരെയും ഏലോൻമോരേവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യർ ദേശത്തു പാർത്തിരുന്നു.
 
abraam shekhemenna sthalamvareyum elonmorevareyum deshathukoodi sanjarichu. annu kanaanyar deshathu parthirunnu.
7 യഹോവ അബ്രാമിനു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്ന് അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവൻ അവിടെ ഒരു യാഗപീഠം പണിതു.
 
yahova abraaminu prathyakshanaayi: ninte santhathikku njaan ee desham kodukkumennu aruliccheythu. thanikku prathyakshanaaya yahovaykku avan avide oru yaagapeedam panithu.
8 അവൻ അവിടെനിന്നു ബേഥേലിനു കിഴക്കുള്ള മലയ്ക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.
 
avan avideninnu bethelinu kizhakkulla malaykku purappettu; bethel padinjaarum haayi kizhakkumaayi koodaaram adichu; avide avan yahovaykku oru yaagapeedam panithu yahovayude naamathil aaraadhichu.
9 അബ്രാം പിന്നെയും തെക്കോട്ടു യാത്ര ചെയ്തുകൊണ്ടിരുന്നു.
 
abraam pinneyum thekkottu yaathra cheythukondirunnu.

Abram and Sarai in Egypt

10 ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീർന്നതുകൊണ്ട് അബ്രാം മിസ്രയീമിൽ ചെന്നുപാർപ്പാൻ അവിടേക്കു പോയി.
 
deshathu kshaamam undayi; deshathu kshaamam kadinamaayi theernnathukondu abraam misrayeemil chennupaarppaan avidekku poyi.
11 മിസ്രയീമിൽ എത്തുമാറായപ്പോൾ അവൻ തന്റെ ഭാര്യ സാറായിയോടു പറഞ്ഞത്: ഇതാ, നീ സൗന്ദര്യമുള്ള സ്ത്രീയെന്നു ഞാൻ അറിയുന്നു.
 
misrayeemil athumaarayappol avan thante bhaarya saarayiyodu paranjathu: ithaa, nee saundaryamulla sthreeyennu njaan ariyunnu.
12 മിസ്രയീമ്യർ നിന്നെ കാണുമ്പോൾ: ഇവൾ അവന്റെ ഭാര്യ എന്നു പറഞ്ഞു എന്നെ കൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.
 
misrayeemyar ninne kaanumbol: eval avante bhaarya ennu paranju enne kollukayum ninne jeevanode rakshikkayum cheyyum.
13 നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാൽ നിന്റെ നിമിത്തം എനിക്കു നന്മ വരികയും ഞാൻ ജീവിച്ചിരിക്കയും ചെയ്യും.
 
nee ente sahodariyennu parayenam; ennaal ninte nimitham enikku nanma varikayum njaan jeevichirikkayum cheyyum.
14 അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്ത്രീ അതിസുന്ദരി എന്നു മിസ്രയീമ്യർ കണ്ടു.
 
angane abraam misrayeemil athiyappol sthree athisundari ennu misrayeemyar kandu.
15 ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടിവന്നു.
 
faravonte prabhukkanmaarum avale kandu, faravonte munbaake avale prashamsichu; sthree faravonte aramanayil pokendivannu.
16 അവളുടെ നിമിത്തം അവൻ അബ്രാമിനു നന്മ ചെയ്തു; അവന് ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.
 
avalude nimitham avan abraaminu nanma cheythu; avanu aadumaadukalum aankazhuthakalum dasanmaarum dasimaarum penkazhuthakalum ottakangalum undayirunnu.
17 അബ്രാമിന്റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു.
 
abraaminte bhaaryayaaya saarayi nimitham yahova faravoneyum avante kudumbatheyum athyantham dandippichu.
18 അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചു: നീ എന്നോട് ഈ ചെയ്തത് എന്ത്? ഇവൾ നിന്റെ ഭാര്യയെന്ന് എന്നെ അറിയിക്കാഞ്ഞത് എന്ത്?
 
appol faravon abraamine vilichu: nee ennodu ee cheythu enthu? eval ninte bhaaryayennu enne ariyikkanjathu enthu?
19 അവൾ എന്റെ സഹോദരി എന്ന് എന്തിനു പറഞ്ഞു? ഞാൻ അവളെ ഭാര്യയായിട്ട് എടുപ്പാൻ സംഗതി വന്നുപോയല്ലോ; ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടുപോക എന്നു പറഞ്ഞു.
 
aval ente sahodari ennu enthinu paranju? njaan avale bhaaryayaayittu eduppaan sangathi vannupoyallo; eppol ithaa, ninte bhaarya; avale koottikkondupoka ennu paranju.
20 ഫറവോൻ അവനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവർ അവനെയും അവന്റെ ഭാര്യയെയും അവനുള്ള സകലവുമായി പറഞ്ഞയച്ചു.
 
faravon avanekkurichu thante aalukalodu kalpichu; avar avaneyum avante bhaaryayeyum avanulla sakalavumaayi paranjayachu.

ക്രോസ് റഫറൻസുകൾ

ഈ വചനത്തിന് ക്രോസ് റഫറൻസുകളൊന്നും ലഭ്യമല്ല.