PepLamb's Audio Bible
Loading God's Word...
എന്റെ കുഞ്ഞാടുകളെ മേയിക്കുക | യോഹന്നാൻ 21:15-17
Gen.11.1

ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.
 
bhoomiyilokkeyum ore bhashayum ore vaakkum aayirunnu.

ഉൽപത്തി 11
ഉൽപത്തി 11:1-9

The Tower of Babel

1 ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.
 
bhoomiyilokkeyum ore bhashayum ore vaakkum aayirunnu.
2 എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്ത്, ശിനാർദേശത്ത് ഒരു സമഭൂമി കണ്ട് അവിടെ കുടിയിരുന്നു.
 
ennaal avar kizhakkottu yaathra cheythu, shinaardeshathu oru samabhoomi kandu avide kudiyirunnu.
3 അവർ തമ്മിൽ: വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവർ ഇഷ്ടക കല്ലായും പശമണ്ണ് കുമ്മായമായും ഉപയോഗിച്ചു.
 
avar thammil: varuvin, naam ishtaka aruthu chuduka ennu paranju. angane avar ishtaka kallaayum pashamannu kummaayamaayum upayogichu.
4 വരുവിൻ; നാം ഭൂതലത്തിലൊക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്ക് ഒരു പേരുമുണ്ടാക്കുക എന്ന് അവർ പറഞ്ഞു.
 
varuvin; naam bhoothalathilokkeyum chitharippogathirippaan oru pattanavum aakshatholam athunna oru gopuravum panika; namukku oru perumundakkuka ennu avar paranju.
5 മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിനു യഹോവ ഇറങ്ങിവന്നു.
 
manushyar panitha pattanavum gopuravum kaanendathinu yahova irangivannu.
6 അപ്പോൾ യഹോവ: ഇതാ, ജനം ഒന്ന്, അവർക്കെല്ലാവർക്കും ഭാഷയും ഒന്ന്; ഇതും അവർ ചെയ്തുതുടങ്ങുന്നു; അവർ ചെയ്‍വാൻ നിരൂപിക്കുന്നതൊന്നും അവർക്ക് അസാധ്യമാകയില്ല.
 
appol yahova: ithaa, janam onnu, avarkkellaavarkkum bhashayum onnu; ithum avar cheythuthudangunnu; avar chey‍vaan niroopikkunnathonnum avarkku asaadhyamaakayilla.
7 വരുവിൻ; നാം ഇറങ്ങിച്ചെന്ന്, അവർ തമ്മിൽ ഭാഷ തിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്ന് അരുളിച്ചെയ്തു.
 
varuvin; naam irangichennu, avar thammil bhasha thirichariyaathirippaan avarude bhasha kalakkikkalaka ennu aruliccheythu.
8 അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.
 
angane yahova avare avideninnu bhoothalathilengum chinnichu; avar pattanam paniyunnathu vittukalanju.
9 സർവഭൂമിയിലെയും ഭാഷ യഹോവ അവിടെവച്ചു കലക്കിക്കളകയാൽ അതിനു ബാബേൽ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു.
 
sarvabhoomiyileyum bhasha yahova avidevachu kalakkikkalakayaal athinu babel ennu peraayi; yahova avare avideninnu bhoothalathil engum chinnichukalanju.

Genealogy from Shem to Abram

10 ശേമിന്റെ വംശപാരമ്പര്യമാവിത്: ശേമിനു നൂറു വയസ്സായപ്പോൾ അവൻ ജലപ്രളയത്തിനു പിമ്പ് രണ്ടു സംവത്സരം കഴിഞ്ഞശേഷം അർപ്പക്ഷാദിനെ ജനിപ്പിച്ചു.
 
sheminte vamshapaarambaryamaavithu: sheminu nooru vayassaayappol avan jalapralayathinu pinbu randu samvalsaram kazhinjashesham arppakshaadine janippichu.
11 അർപ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
 
arppakshaadine janippichashesham shem anjooru samvalsaram jeevichirunnu puthranmaareyum puthrimaareyum janippichu.
12 അർപ്പക്ഷാദിനു മുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു.
 
arppakshaadinu muppathanju vayassaayappol avan shaalahine janippichu.
13 ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
 
shaalahine janippichashesham arppakshaad naanootimoonnu samvalsaram jeevichirunnu puthranmaareyum puthrimaareyum janippichu.
14 ശാലഹിനു മുപ്പതു വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു.
 
shaalahinu muppathu vayassaayappol avan eberine janippichu.
15 ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
 
eberine janippichashesham shaalah naanootimoonnu samvalsaram jeevichirunnu puthranmaareyum puthrimaareyum janippichu.
16 ഏബെരിനു മുപ്പത്തിനാലു വയസ്സായപ്പോൾ അവൻ പേലെഗിനെ ജനിപ്പിച്ചു.
 
eberinu muppathinaalu vayassaayappol avan pelegine janippichu.
17 പേലെഗിനെ ജനിപ്പിച്ചശേഷം ഏബെർ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
 
pelegine janippichashesham eber naanootimuppathu samvalsaram jeevichirunnu puthranmaareyum puthrimaareyum janippichu.
18 പേലെഗിനു മുപ്പതു വയസ്സായപ്പോൾ അവൻ രെയൂവിനെ ജനിപ്പിച്ചു.
 
peleginu muppathu vayassaayappol avan reyoovine janippichu.
19 രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരുനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
 
reyoovine janippichashesham peleg irunootombathu samvalsaram jeevichirunnu puthranmaareyum puthrimaareyum janippichu.
20 രെയൂവിനു മുപ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ശെരൂഗിനെ ജനിപ്പിച്ചു.
 
reyoovinu muppathirandu vayassaayappol avan sheroogine janippichu.
21 ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
 
sheroogine janippichashesham reyoo irunootezhu samvalsaram jeevichirunnu puthranmaareyum puthrimaareyum janippichu.
22 ശെരൂഗിനു മുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനെ ജനിപ്പിച്ചു.
 
sherooginu muppathu vayassaayappol avan naahoorine janippichu.
23 നാഹോരിനെ ജനിപ്പിച്ചശേഷം ശെരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
 
naahoorine janippichashesham sheroogu irunooru samvalsaram jeevichirunnu puthranmaareyum puthrimaareyum janippichu.
24 നാഹോരിന് ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു.
 
naahoorinu irupathombathu vayassaayappol avan therahine janippichu.
25 തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ നൂറ്റിപ്പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
 
therahine janippichashesham naahor nootippathombathu samvalsaram jeevichirunnu puthranmaareyum puthrimaareyum janippichu.
26 തേരഹിന് എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.
 
therahinu ezhupathu vayassaayappol avan abraam, naahor, haraan ennivare janippichu.

Terah’s Descendants

27 തേരഹിന്റെ വംശപാരമ്പര്യമാവിത്: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു.
 
therahite vamshapaarambaryamaavithu: therah abraamineyum naahoorineyum haraaneyum janippichu; haraan lothine janippichu.
28 എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തു വച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽ വച്ചുതന്നെ, തന്റെ അപ്പനായ തേരഹിനു മുമ്പേ മരിച്ചുപോയി.
 
ennaal haraan thante janmadeshathu vachu, kaldayarude oru pattanamaaya ooril vachuthanne, thante appanaaya therahinu munbe marichupoyi.
29 അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു: അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കായുടെയും യിസ്കായുടെയും അപ്പനായ ഹാരാന്റെ മകൾ തന്നെ.
 
abraamum naahoorum bhaaryamaare eduthu: abraaminte bhaaryakku saarayi ennum naahoorinte bhaaryakku milkkaa ennum per. eval milkkaayudeyum yiskaayudeyum appanaaya haraante makal thanne.
30 സാറായി മച്ചിയായിരുന്നു; അവൾക്കു സന്തതി ഉണ്ടായിരുന്നില്ല.
 
saarayi machiyaayirunnu; avalkku santhi undayirunnilla.
31 തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൗത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻവരെ വന്ന് അവിടെ പാർത്തു.
 
therah thante makanaaya abraamineyum haraante makanaaya thante pouthran lothineyum thante makanaaya abraaminte bhaaryayaayi marumakalaaya saarayiyeyum kootti kaldayarude pattanamaaya oorilninnu kanaandeshathekku pokuvaan purappettu; avar haraanvare vannu avide parthu.
32 തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവച്ചു മരിച്ചു.
 
therahite aayushkaalam irunootanju samvalsaram aayirunnu; therah haraanilvachu marichu.

ക്രോസ് റഫറൻസുകൾ

ഈ വചനത്തിന് ക്രോസ് റഫറൻസുകളൊന്നും ലഭ്യമല്ല.