PepLamb's Audio Bible
Loading God's Word...
എന്റെ കുഞ്ഞാടുകളെ മേയിക്കുക | യോഹന്നാൻ 21:15-17
Gen.10.1

നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിത്: ജലപ്രളയത്തിന്റെശേഷം അവർക്കു പുത്രന്മാർ ജനിച്ചു.
 
nohayude puthranmaaraaya shem, haam, yaafethu ennavarude vamshapaarambaryamaavithu: jalapralayathinteyashesham avarkku puthranmaar janichu.
This is the genealogy of Noah's sons, Shem, Ham, and Japheth: sons were born to them after the flood.

ഉൽപത്തി 10
ഉൽപത്തി 10:1-32

The Table of Nations

1 നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിത്: ജലപ്രളയത്തിന്റെശേഷം അവർക്കു പുത്രന്മാർ ജനിച്ചു.
 
nohayude puthranmaaraaya shem, haam, yaafethu ennavarude vamshapaarambaryamaavithu: jalapralayathinteyashesham avarkku puthranmaar janichu.
This is the genealogy of Noah's sons, Shem, Ham, and Japheth: sons were born to them after the flood.
The Japhethites
2 യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.
 
yaafethinte puthranmaar: gomer, maagog, maadaayi, yaavaan, thubal, meshek, theeraas.
The sons of Japheth: Gomer, Magog, Madai, Yavan, Tubal, Meshech, and Tiras.
3 ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ.
 
gomrrinte puthranmaar: ascanaas, reefathu, thogarmmaa.
The sons of Gomer: Ashkenaz, Rephath, and Togarmah.
4 യാവാന്റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.
 
yaavaante puthranmaar: eleeshaa, tharsheesh, kitheem, dhodaaneem.
The sons of Yavan: Elisha, Tarshish, Kittim, and Dodanim.
5 ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.
 
evaraal jaathikalude dveepukal athathu deshathil bhashabhashayaayum jaathijaathiyaayum kulamkulamaayum pirinju.
By them the islands of castes were divided into dialects, castes and clans in their respective lands.
The Hamites
6 ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
 
haaminte puthranmaar: koosh, misrayeem, poothu, kanaan.
Sons of Ham: Cush, Mizraim, Puth, and Canaan.
7 കൂശിന്റെ പുത്രന്മാർ: സെബ, ഹവീലാ, സബ്താ, രാമാ, സബ്തെക്ക;
 
kooshinte puthranmaar: seba, haveelaa, sabhaa, ramaa, sabhekka;
The sons of Cush: Zeba, Havilah, Sabta, Ramah, Sabteka;
8 രാമായുടെ പുത്രന്മാർ: ശെബയും ദെദാനും. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.
 
ramaayude puthranmaar: shaibayum dadaanum. koosh nimrodine janippichu; avan bhoomiyil aadyaveeranaayirunnu.
Sons of Ramah: Sheba and Dedan. Cush begat Nimrod; He was the first hero on earth.
9 അവൻ യഹോവയുടെ മുമ്പാകെ നായാട്ടുവീരനായിരുന്നു; അതുകൊണ്ട്: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി.
 
avan yahovayude munbaake naayaattuveeranaayirunnu; athukondu: yahovayude munbaake nimrodineppole naayaattuveeran ennu pazhanchollaayi.
He was a mighty man before Jehovah; Therefore, the saying goes: A dog is like Nimrod before Jehovah.
10 അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവയായിരുന്നു.
 
avante rajyathinte aarambham shinaardeshathu babel, erekku, akkaad, kalne ennivayaayirunnu.
The beginning of his kingdom was Babel, Erech, Akkad, Calneh in the land of Shinar.
11 ആ ദേശത്തുനിന്ന് അശ്ശൂർ പുറപ്പെട്ടു നീനെവേ, രെഹോബോത്ത് പട്ടണം,
 
au deshathuninnu assur purappettu neeneve, raehobothu pattanam,
From that land went Assyria, Nineveh, the city of Rehoboth,
12 കാലഹ്, നീനെവേക്കും കാലഹിനും മധ്യേ മഹാനഗരമായ രേസൻ എന്നിവ പണിതു.
 
kaalah, neenevekkum kaalahinum madye mahaanagaramaaya resan enniva panithu.
He built Calah and Rezan, a great city between Nineveh and Calah.
13 മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
 
misrayeemo; ludeem, anaameem, laehabeem, nafthoohim,
Egypt; Ludim, Anamim, Lehabim, Naphtuhim,
14 പത്രൂസീം, കസ്ളൂഹീം- ഇവരിൽനിന്നു ഫെലിസ്ത്യർ ഉദ്ഭവിച്ചു- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
 
pathrusim, kasloohim- evarilninnu felisthyar udbhavichu- kafthoreem ennivare janippichu.
Pathrusim and Casluhim—from whom sprang the Philistines—begat Caphtorim.
15 കനാൻ തന്റെ ആദ്യജാതനായ സീദോൻ,
 
kanaan thante aadyajathanaaya sedhon,
Canaan his firstborn Sidon,
16 ഹേത്ത്, യെബൂസ്യൻ, അമോര്യൻ, ഗിർഗ്ഗശ്യൻ,
 
hethu, yeboosyan, amoryan, girggashyan,
Hittite, Jebusite, Amorite, Girgashite,
17 ഹിവ്യൻ, അർക്ക്യൻ, സീന്യൻ,
 
hivyan, arkkyan, seenyan,
Hivyan, Archyan, Senyan,
18 അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു.
 
arvvaadyan, semaaryan, hamaathyan ennivare janippichu. pinneetu kanaanyavamshangal parannu.
Begat Arvadyan, Zemaryan, and Hamathyan. Later the Canaanites spread.
19 കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർ വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോറായും ആദ്മായും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.
 
kanaanyarude athir sedhon thudangi geraar vazhiyaayi gassaavareyum sodommum gomoraayum aadmaayum seboyeemum vazhiyaayi laashavareyum aayirunnu.
The border of the Canaanites was from Sidon to Gerar to Gaza, Sodom and Gomorrah to Adam and Zeboim to Lashav.
20 ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ.
 
evar athathu deshathil jaathijaathiyaayum kulamkulamaayum bhashabhashayaayum haaminte puthranmaar.
These are the sons of Ham in their respective lands, according to their nations, clans, and languages.
The Semites
21 ഏബെരിന്റെ പുത്രന്മാർക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിനും പുത്രന്മാർ ജനിച്ചു.
 
eberinte puthranmaarkkokkeyum pithaavum yaafethinte jyeshtanumaaya sheminum puthranmaar janichu.
All the sons of Eber had sons born to Shem, the father and the elder brother of Japheth.
22 ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
 
sheminte puthranmaar: elaam, assur, arppakshaad, lud, araam.
The sons of Shem: Elam, Asshur, Arpachshad, Lud, and Aram.
23 അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥർ, മശ്.
 
araaminte puthranmaar: oous, hool, gethar, mash.
The sons of Aram: Uz, Hull, Gether, and Mash.
24 അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.
 
arppakshaad shaalahine janippichu; shaalah eberine janippichu.
Arpachshad begat Salah; Salah begat Eber.
25 ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തനു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരനു യൊക്താൻ എന്നു പേർ.
 
eberinu randu puthranmaar janichu; oruthanu peleg ennu per; avante kaalathaayirunnu bhoovaasikal pirinjupoyathu; avante sahodaranu yokthaan ennu per.
And unto Eber were born two sons; One was named Peleg; It was in his time that the inhabitants of the land were separated; His brother's name was Yoktan.
26 യൊക്താനോ: അൽമോദാദ്, ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്,
 
yokthaano: almodaad, shaalef, hasarmmaavethu, yaarah,
Yoktan: Almodad, Shalef, Hazarmaveth, Yarah,
27 ഹദോരാം, ഊസാൽ, ദിക്ലാ,
 
hadhoram, oonsaal, dikla,
Hadoram, Uzal, Diklah,
28 ഓബാൽ, അബീമയേൽ, ശെബ,
 
obaal, abeemayel, shaiba,
Obal, Abimael, Sheba,
29 ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
 
offeer, haveelaa, yobabu ennivare janippichu; evar allaavarum yokthaante puthranmaar aayirunnu.
Begat Ophir, Havilah, and Jobab; All these were the sons of Joktan.
30 അവരുടെ വാസസ്ഥലം മേശാ തുടങ്ങി കിഴക്കൻ മലയായ സെഫാർവരെ ആയിരുന്നു.
 
avarude vaasasthalam meshaa thudangi kizhakkan malayaaya sephaarvare aayirunnu.
Their abode was from Mesha to Sepharva, the eastern mountain.
31 ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ.
 
evar athathu deshathil jaathijaathiyaayum kulamkulamaayum bhashabhashayaayum sheminte puthranmaar.
These are the sons of Shem in their respective lands by nation, clan, and language.
32 ഇവർതന്നെ ജാതിജാതിയായും കുലം കുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങൾ. അവരിൽനിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയത്.
 
evarthanne jaathijaathiyaayum kulam kulamaayum nohayude puthranmaarude vamshangal. avarilninnaakunnu jalapralayathinteyashesham bhoomiyil jaathikal pirinjupoyathu.
These are the clans of Noah's sons by clan and clan. It is from them that the nations of the earth were separated after the flood.
ഉൽപത്തി 10:1-നുള്ള ചിത്രം

ക്രോസ് റഫറൻസുകൾ

ഈ വചനത്തിന് ക്രോസ് റഫറൻസുകളൊന്നും ലഭ്യമല്ല.