PepLamb's Audio Bible
Loading God's Word...
എന്റെ കുഞ്ഞാടുകളെ മേയിക്കുക | യോഹന്നാൻ 21:15-17
Gen.1.1

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.
 
aadiyil daivam aakshavum bhoomiyum srish‍tichu.

ഉൽപത്തി 1
ഉൽപത്തി 1:1-31
ഉൽപത്തി 1:1-2

The Creation

Heaven and Earth
1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.
 
aadiyil daivam aakshavum bhoomiyum srish‍tichu.
2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു.
 
bhoomi paazhaayum shoonyamaayum irunnu; aazhathinmeethe irul undayirunnu. daivathinte aathmaavu vellathinmeethe parivarthichu kondirunnu.
The First Day—Light
3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
 
velicham undakatte ennu daivam kalpichu; velicham undayi.
4 വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
 
velicham nallathu ennu daivam kandu; daivam velichavum irulum thammil verpirichu.
5 ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
 
daivam velichathinu pakal ennum irulinu raathri ennum perittu. sandhyayaayi ushassumaayi, onnaam divasam.
The Second Day—Heaven
6 ദൈവം: വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിനും വെള്ളത്തിനും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
 
daivam: vellangalude madye oru vithaanam undakatte; athu vellathinum vellathinum thammil verpirivaayirikkatte ennu kalpichu.
7 വിതാനം ഉണ്ടാക്കിയിട്ടു ദൈവം വിതാനത്തിൻകീഴുള്ള വെള്ളവും വിതാനത്തിന്മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
 
vithaanam undakkiyittu daivam vithaanathinkeezhulla vellavum vithaanathinmeetheyulla vellavum thammil verpirichu; angane sambhavichu.
8 ദൈവം വിതാനത്തിന് ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
 
daivam vithaanathinu aaksham ennu perittu. sandhyayaayi ushassumaayi, randam divasam.
The Third Day—Earth, Seas and Plants
9 ദൈവം: ആകാശത്തിൻകീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
 
daivam: aakshathinkeezhulla vellam oru sthalathu koodatte; unangiya nilam kaanatte ennu kalpichu; angane sambhavichu.
10 ഉണങ്ങിയ നിലത്തിനു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിനു സമുദ്രം എന്നും പേരിട്ടു; നല്ലത് എന്നു ദൈവം കണ്ടു.
 
unangiya nilathinu daivam bhoomi ennum vellathinte koottathinu samudram ennum perittu; nallathu ennu daivam kandu.
11 ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെയെന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
 
bhoomiyilninnu pullum vithulla sasyangalum bhoomiyil athathutharam vithulla falam kaaykkunna vrukshangalum mulachuvaratteyennu daivam kalpichu; angane sambhavichu.
12 ഭൂമിയിൽനിന്നു പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു.
 
bhoomiyilninnu pullum athathutharam vithulla falam kaaykkunna vrukshangalum mulachuvannu; nallathu ennu daivam kandu.
13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
 
sandhyayaayi ushassumaayi, moonnaam divasam.
The Fourth Day—Sun, Moon, and Stars
14 പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
 
pakalum ravum thammil verpirivaan aakshavithaanathil velichangal undakatte; ava adayalangalaayum kaalam, divasam, samvalsaram enniva thiricharivaanaayum uthakatte;
15 ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
 
bhoomiye prakaashippippaan aakshavithaanathil ava velichangalaayirikkatte ennu daivam kalpichu; angane sambhavichu.
16 പകൽ വാഴേണ്ടതിനു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
 
pakal vaazhendathinu valippameriya velichavum raathri vaazhendathinu valippam kuranja velichavum aayi randu valiya velichangale daivam undakki; nakshathrangaleyum undakki.
17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
 
bhoomiye prakaashippippaanum pakalum raathriyum vaazhuvaanum velichatheyum irulineyum thammil verpirippaanumaayi
18 ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലത് എന്നു ദൈവം കണ്ടു.
 
daivam avaye aakshavithaanathil nirthi; nallathu ennu daivam kandu.
19 സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
 
sandhyayaayi ushassumaayi, naalaam divasam.
The Fifth Day—Fish and Birds
20 വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെമീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
 
vellathil jalajanthukkal koottamaayi janikkatte; bhoomiyudemeethe aakshavithaanathil paravajathi parakkatte ennu daivam kalpichu.
21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതുതരം പറവജാതിയെയും സൃഷ്‍ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു.
 
daivam valiya thimingalangaleyum vellathil koottamaayi janichu charikkunna athathutharam jeevajanthukkaleyum athathutharam paravajathiyeyum srish‍tichu; nallathu ennu daivam kandu.
22 നിങ്ങൾ വർധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
 
ningal vardhichu peruki samudrathile vellathil niravin; paravajathi bhoomiyil perukatte ennu kalpichu daivam avaye anugrahichu.
23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
 
sandhyayaayi ushassumaayi, anjam divasam.
The Sixth Day—Land Animals and Mankind
24 അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽനിന്ന് ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
 
athathutharam kannukaali, izhajathi, kaattumrgam ingane athathutharam jeevajanthukkal bhoomiyilninnu ulavaakatte ennu daivam kalpichu; angane sambhavichu.
25 ഇങ്ങനെ ദൈവം അതതുതരം കാട്ടുമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും അതതുതരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.
 
ingane daivam athathutharam kaattumrgangaleyum athathutharam kannukaalikaleyum athathutharam bhoocharajanthukkaleyum undakki; nallathu ennu daivam kandu.
26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
 
anantharam daivam: naam nammude svaroopathil nammude saadrishyaprakaaram manushyane undakkuka; avar samudrathilulla malsyathinmelum aakshathilulla paravajathiyinmelum mrgangalinmelum sarvabhoomiyinmelum bhoomiyil izhayunna alla izhajathiyinmelum vaazhatte ennu kalpichu.
27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു.
 
ingane daivam thante svaroopathil manushyane srish‍tichu, daivathinte svaroopathil avane srish‍tichu, aanum pennumaayi avare srish‍tichu.
28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ എന്ന് അവരോടു കല്പിച്ചു.
 
daivam avare anugrahichu: ningal santhaanapush‍tiyullavaraayi peruki bhoomiyil niranju athine adakki samudrathile malsyathinmelum aakshathile paravajathiyinmelum sakala bhoocharajanthuvinmelum vaazhuvin ennu avarodu kalpichu.
29 ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കട്ടെ;
 
bhoomiyil engum vithulla sasyangalum vrukshathinte vithulla falam kaaykkunna sakala vrukshangalum ithaa, njaan ningalkku thannirikkunnu; ava ningalkku aahaaramaayirikkatte;
30 ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യമൊക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
 
bhoomiyile sakala mrgangalkkum aakshathile alla paravakalkkum bhoomiyil charikkunna sakala bhoocharajanthukkalkkum aahaaramaayittu pachasasyamokkeyum njaan koduthirikkunnu ennu daivam kalpichu; angane sambhavichu.
31 താൻ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.
 
thaan undakkiyathineyokkeyum daivam nokki, athu ethrayum nallathu ennu kandu. sandhyayaayi ushassumaayi, aaram divasam.
ഉൽപത്തി 1:1-നുള്ള ചിത്രംഉൽപത്തി 1:1-നുള്ള ചിത്രം

ക്രോസ് റഫറൻസുകൾ

ഈ വചനത്തിന് ക്രോസ് റഫറൻസുകളൊന്നും ലഭ്യമല്ല.